പ്രഭാതകിരണം കാണാൻ
നേരത്തെ ഉണരാൻ പറഞ്ഞ ആൾ അലാറം ഓഫ് ചെയ്തത് വീണ്ടും കിടന്നുറങ്ങി.ഒരുവിധത്തിൽ 4:30 ന് കുത്തിപോക്കിയാണ് ഇറങ്ങിയത് സൂര്യോദയം കാണാൻ.രാവിലെ മുറ്റത്തിറങ്ങി നോക്കിയാൽ പോരേ ഇതെന്തു പ്രാന്തനെന്ന് വീട്ടുകാർ.അവർക്കറിയില്ലലോ ആ കാഴ്ചയെ കുറിച്ച്.മഴ പണി തരുമോ എന്ന് പേടിയുണ്ടായിരുന്നു പക്ഷേ അതൊന്നും ഒരു തടസമയിരുന്നില്ല.ചാറ്റൽ മഴയുടെ അകമ്പടിയിൽ വിജനമായ റോഡിലൂടെ ചെന്നെത്തിയത് യൂത്തൻമാരുടെ ഹരമയികൊണ്ടിരിക്കുന്ന കോട്ടയുടെ അടിവാരത്ത്.മഞ്ഞിൽ പുതഞ്ഞു നിൽക്കുകയാണ്.ആദിത്യൻ പ്രത്യക്ഷമാകാത്തത് കൊണ്ട് മുകളിലേക്ക് കാഴ്ച എത്തുന്നില്ല. മഴ പെയ്യുമെന്ന് കരുതിയിട്ടാവാം അധികം ആരും ഇല്ല മല കയറാൻ.വണ്ടി കയറില്ല റോഡൊക്കെ ചെളിയാണ്. എന്തായാലും നടക്കണം എന്നാൽ പിന്നെ റോഡ് ഒഴിവാക്കി വളഞ്ഞ വഴി തിരഞ്ഞെടുത്തു.ചെറുതും വലുതുമായ കല്ലുകളാണ് മുകളിലേക്കുള്ള ചവിട്ടുപടികൾ.കുറ്റിച്ചെടിയിലെ മഞ്ഞു തുള്ളികൾ ഞങ്ങളെ നനക്കുന്നുണ്ട്. ചാറ്റൽ മഴയും കൂട്ടിനുള്ളതിനാൽ തണുപ്പ് നല്ലോണം അക്രമിക്കുന്നുണ്ട്. ഇരുട്ടായത് കൊണ്ടാണോ എന്നറിയില്ല മുകളിൽ പെട്ടെന്ന് കയറി എത്തിയതുപോലെ തോന്നി. കോടമഞ്ഞ് ക്ഷീണം ഇല്ലാതാക്കിയിരിക്കുന്നു. ഇനി കാത്തിരിപ്പാണ് സൂര്യകി...